ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ എത്തുന്ന പൊങ്കാലയുടെ ടീസർ റിലീസ് ചെയ്തു. തീര പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ എ.ബി. ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്.
ഗ്ലോബൽ പിക്ച്ചേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോണ തോമസ്, ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - പ്രജിതാ രവീന്ദ്രൻ.
ഒരു ഹാർബറിനെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കിയ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരവും പ്രതികാരവും പ്രണയവും സംഘർഷവുമൊക്കെയാണ് ചിത്രത്തിലൂടെഅവതരിപ്പിക്കുന്നത്.